കൊച്ചി: എളമക്കര കറുകപ്പള്ളിയില്‍ വൻ മയക്കുമരുന്ന് വേട്ട. 69.12 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി പിടിയിലായി.ബോറപുരം ഫാത്തിമ മന്‍സിലില്‍ ഹുസൈന്‍ മകന്‍ അബ്ദുള്‍ സലാം(27) ആണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക്, കാറില്‍ മയക്കുമരുന്ന് എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തി വരുന്നതായിരുന്നു പ്രതി.മയക്കുമരുന്ന് വില്‍പ്പനയ്ക്കായി എളമക്കര കറുകപ്പള്ളി ഭാഗത്ത് എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്.