കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റോല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി. രാവിലെ 8 മണിയോടെ ആരംഭിക്കേണ്ട വോട്ടെണ്ണല്‍ സ്ട്രോങ്ങ് റൂമിന്റെ താക്കോല്‍ മാറിയതോടെ വൈകിയിരുന്നു.പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും എണ്ണി തുടങ്ങിയ ശേഷം ഇവിഎമ്മുകള്‍ എണ്ണി തുടങ്ങും. നിലവില്‍ തപാല്‍ വോട്ടുകളില്‍ ലീഡ് ഉയര്‍ന്നു നില്‍ക്കുന്നത് ചാണ്ടി ഉമ്മനാണ്.
ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണുന്നതിനായി 20 മേശകളാണ് ക്രമീകരിച്ചിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് മേശകളില്‍ തപാല്‍ വോട്ടും ഒരു മേശയില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യ റൗണ്ടില്‍ എണ്ണുക 20,000 ത്തോളം വോട്ടുകളാണ് എണ്ണുക.