പുതുപ്പളിയിൽ ജനങ്ങൾ വിധി എഴുതി ചാണ്ടി ഉമ്മൻ , അരനൂറ്റാണ്ടിലേറെ പുതുപ്പള്ളി ജനതയുടെ ഹൃദയത്തിലേറി നിയമസഭയിലേക്ക് യാത്ര ചെയ്തിരുന്ന ഉമ്മൻ ചാണ്ടിയുടെ പകരക്കാരൻ ചാണ്ടി ഉമ്മൻ എന്നതിൽ പുതുപ്പളിയിലേ ജനങ്ങൾക്ക് തർക്കമില്ലായിരുന്നു .. ഉമ്മൻ ചാണ്ടിയുടെ ഉയർന്ന ഭൂരിപക്ഷത്തിൻറെ റെക്കോർഡ് മകൻ തകർക്കുമോ എന്ന ആകാംക്ഷ മാത്രമായിരുന്നു പിന്നീട് പുതുപ്പള്ളിയിൽ .. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ജെയ്ക്കിന് അനുകൂലമായി നിന്ന അയർക്കുന്നം പഞ്ചായത്തും കളം മാറ്റി ചവിട്ടിയത് എൽ ഡി എഫിന്റെ പരാജയത്തെ പിന്നെയും തളർത്തി .. ഒരു 26 വയസുകാരന് തെരഞ്ഞെടുപ്പ് ഗോദയിൽ എന്ത് അത്ഭുതം കാട്ടാൻ കഴിയും എന്നതായിരുന്നു ഉമ്മൻ ചാണ്ടി മത്സരിക്കുമ്പോൾ മണർക്കാടും പാമ്പാടിയിലും കവലകളിൽ ഉയർന്ന ചോദ്യം . എന്നാൽ പിന്നീടങ്ങോട്ട് ഉമ്മൻ ചാണ്ടി പരാജയം എന്തെന്ന് അറിഞ്ഞിരുന്നില്ല . പുതുപ്പള്ളിയുടെ പുത്രൻ ഉമ്മൻ ചാണ്ടി എന്നത് ചരിത്രമായി ..അങ്ങനെ ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി രക്തത്തിൽ അലിഞ്ഞ് ചേർന്ന മണ്ഡലമായി .
അതുകൊണ്ട് തന്നെ ഉമ്മൻചാണ്ടിയുടെ മരണ ശേഷം ആര് കളത്തിൽ ഇറങ്ങും എന്ന ചോദ്യത്തിന് ചാണ്ടി ഉമ്മൻ എന്നത് അല്ലാതെ മറ്റൊരു മറുവാക്കിലായിരുന്നു , ചരിത്രം പിന്നെയും ആവർത്തിച്ചു പുതുപ്പളിയുടെ പുത്തൻ കുഞ്ഞ് ചാണ്ടി ഉമ്മനായി .. എന്നിരുന്നാലും ചാണ്ടി ഉമ്മൻ സ്ഥാനാർത്തിയപ്പോൾ കോൺഗ്രസ് നേതാക്കൾ മരിച്ചാൽ അവരുടെ കുടുംബത്തിലുള്ളവരെ തന്നെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുക എന്ന പതിവിന് പുതുപ്പള്ളിയിലും മാറ്റമില്ല എന്നായിരുന്നു എതിരാളികളുടെ പ്രധാന വിമർശനം.. എന്നാൽ രാഷ്ട്രീയബോധമില്ലാത്ത നോതാവ് എന്ന് പറഞ്ഞ് ചാണ്ടി ഉമ്മനെ തള്ളികളയാനാകില്ല ..
ചാണ്ടിഉമ്മന്റെ വിദ്യാഭ്യാസയോഗ്യത
സജീവമായി പാർട്ടി പരിപാടികളിൽ ഉണ്ടായിട്ടില്ലെങ്കിലും പാർട്ടി പ്രവർത്തകൻ തന്നെയാണ് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടേയും മറിയാമ്മയുടേയും രണ്ടാമത്തെ മകനായി 1986 മാർച്ച് ഒന്നിന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ ആണ് ചാണ്ടി ഉമ്മന്റെ ജനനം. മറിയം ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരാണ് സഹോദരങ്ങൾ. തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്‌കൂൾ, ലയോള സ്‌കൂൾ ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രാഥമിക വിദ്യാഭ്യാസം..ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. ഡൽഹിയിലെ നാഷണൽ ലോ സ്‌കൂളിൽ നിന്ന് ക്രിമിനോളജിയിൽ എൽ എൽ എമ്മും ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കോൺസ്റ്റിറ്റിയൂഷണൽ ലോയിൽ എൽ എൽ എമ്മും നേടിയിട്ടുണ്ട്.2016-ൽ സുപ്രീം കോടതിയിൽ അഭിഭാഷകനായി എന്റോൾ ചെയ്തിരുന്നു.. 2017 മുതൽ 2020 വരെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിൽ അധ്യാപകനായും ചാണ്ടി ഉമ്മൻ പ്രവർത്തിച്ചു. നിലവിൽ യൂത്ത് കോൺഗ്രസ് ഔട്ട്‌റീച്ച് സെല്ലിന്റെ ദേശീയ ചെയർമാനാണ്. 2006-2007 കാലയളവിൽ സെന്റ് സ്റ്റീഫൻസ് കോളേജ് സ്റ്റുഡൻസ് യൂണിയൻ ഡൽഹി പ്രസിഡന്റായിരുന്നു. 2007 ൽ എൻ എസ് യു ഐ സംസ്ഥാന സെക്രട്ടറിയായി. 2009-2010 ൽ എൻ എസ് യു ഐ ഇലക്ഷൻ കമ്മിറ്റി അംഗം, 2010 ൽ കോമൺവെൽത്ത് ഗെയിംസ് ഓർഗനൈസിംഗ് കമ്മിറ്റി അംഗം 2013 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചു.2022 മുതൽ കെ പി സി സി അംഗമാണ്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയം പങ്കെടുത്ത ചാണ്ടി ഉമ്മൻ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ പുതുപ്പളിയുടെ ഉമ്മൻ ചാണ്ടിയെ പോലെ തന്നെ പുതുപ്പള്ളി ചാണ്ടി ഉമ്മനെയും സ്വീകരിച്ച് കഴിഞ്ഞു… ചരിത്രം ആവർത്തിച്ചു പുതുപ്പളിക്കൊരു പുത്തൻ കുഞ്ഞ് അത് ചാണ്ടി ഉമ്മനായി