ജി 20 ഉച്ചകോടി ; ഇന്ത്യയെ പുറത്താക്കി ഭാരത്

പതിനെട്ടാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ വേദിയിൽ എത്തി .ലോക നേതാക്കളെ അഭിസംബോധന ചെയ്ത് മോദി .മൊറോക്കൊ ഭൂചലനത്തിൽ മരിച്ചവർക്ക് മോദി ആദരാഞ്ജലി അർപ്പിച്ചു ..സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും മോദി ഉറപ്പു നൽകി .
പ്രധാന വേദിയായ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിൽ 9.30-ഓടെ ജി20 ഉച്ച കോടിയുടെ അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി ലോക നേതാക്കളെ സ്വീകരിച്ചത് .ആഫ്രിക്കൻ യൂണിയന് ജി 20 യിൽ അംഗത്യം നൽകി .. അതെ സമയം പ്രധാനമന്ത്രിയുടെ മുന്നിൽവെച്ച ബോർഡിൽ ഇന്ത്യക്ക് പകരം ഭാരത് എന്നതും ശ്രേദ്ധേയമാണ്.സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ദില്ലിയിലെത്തി . യൂ എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറാസ് ഭാരത് മണ്ഡപത്തിൽ എത്തി ..19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്പ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും ദില്ലിയിലെ ഉച്ചകോടിയിൽ പങ്കെടുക്കും. യുക്രെയിൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉച്ചകോടിക്കവസാനം സംയുക്ത പ്രഖ്യാപനത്തിന് സാധിക്കുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
ചൈന, റഷ്യ രാജ്യതലവന്മാരുടെ അഭാവത്തിലാണ് ഇന്ത്യയിൽ ജി20 യോഗം ചേരുന്നത്. ചൈനീസ്, റഷ്യൻ പ്രസിഡന്റുമാർക്ക് പകരം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ് ജി20 യോഗത്തിൽ പങ്കെടുക്കുന്നത്. ജി 20 യോഗത്തിനിടെ വിവിധ രാജ്യ തലവന്മാർ തമ്മിൽ നയതന്ത്ര തല ചർച്ചയും നടക്കും. വൈകുന്നേരം രാഷ്ട്ര തലവന്മാർക്കായി രാഷ്ട്രപതി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. 10.30-ന് ഉദ്ഘാടനത്തിന് ശേഷം ‘ഒരുഭൂമി’ എന്ന വിഷയത്തിൽ ചർച്ച നടക്കും. ഉച്ചയ്ക്ക് ശേഷം ‘ഒരു കുടുംബം’ എന്ന വിഷയത്തിലും ചർച്ച നടക്കും. ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

12 − 3 =