കാട്ടാക്കടയില്‍ പത്താം ക്ലാസുകാരനെ കാറിടിച്ച്‌ കൊന്ന കേസ് ;പ്രതി ഉടൻ പൊലീസ് പിടിയിലാവാൻ സാധ്യത

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസുകാരനെ കാറിടിച്ച്‌ കൊന്ന കേസില്‍ പ്രതി ഉടൻ പൊലീസ് പിടിയിലാവാൻ സാധ്യത.പ്രതി പ്രിയരഞ്ജൻ നേരത്തെ വിദേശത്തേക്കു കടന്നിരുന്നെന്ന സംശയം പറഞ്ഞിരുന്നെങ്കിലും ഇയാള്‍ സംസ്ഥാനം മാത്രമേ വിട്ടിട്ടുള്ളെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്. ഇയാള്‍ ഉണ്ടാകാൻ സാധ്യതയുള്ള സംസ്ഥാനത്തു പൊലീസ് കനത്ത തിരച്ചില്‍ തുടരുകയാണ്.
അതേസമയം, ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ആഗസ്റ്റ് 30-നാണ് കാട്ടാക്കടയില്‍ പത്താം ക്ലാസ്സുകാരൻ കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ വഴിത്തിരിവുണ്ടായത്. കുട്ടിയെ മനഃപൂര്‍വം വാഹനം ഇടിപ്പിച്ചതെന്ന സംശയത്തിന് ബലം നല്‍കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ആദിശേഖര്‍ കളി കഴിഞ്ഞ്സൈക്കിളില്‍ക്കയറി പോകവെ പ്രിയരഞ്ജൻ വാഹനം മുന്നോട്ട് എടുക്കുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഏപ്രിലില്‍ പ്രതി മദ്യപിച്ച്‌ പുളിങ്കോട് ക്ഷേത്രമതിലില്‍ മൂത്രം ഒഴിച്ചത് കുട്ടി ചോദ്യംചെയ്തിരുന്നു. ഇതാണ് വൈരാഗ്യത്തിനുള്ള കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × 2 =