മുംബൈ: മദ്യപിക്കാൻ പണം നല്‍കാത്തതിന്‍റെ പേരില്‍ യുവാവ് പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം നടന്നത്. നാഗ്പുര്‍ സ്വദേശിയായ അമിത് രാജ്പുര്‍കാര്‍(45) എന്നയാളാണ് 75 വയസുള്ള പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഡ്രൈവറായ രാജ്പുര്‍കാര്‍ മദ്യപിച്ചാണ് ശനിയാഴ്ച രാത്രി വീട്ടിലെത്തിയത്. കൂടുതല്‍ മദ്യം വാങ്ങാനായി ഇയാള്‍ ഭാര്യയോടും പിതാവിനോടും പണം ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നല്‍കിയിരുന്നില്ല. ഇതില്‍ പ്രകോപിതനായി ആണ് ഇയാള്‍ പിതാവിനെ ആക്രമിച്ചത്.