നെടുമങ്ങാട്: വാളിക്കോട് ജംഗ്ഷനിലെ ഷെര്‍ഷാദിന്റെ സീനത്ത് ബേക്കറിയിലേക്ക് അജ്ഞാത സംഘം പെട്രോള്‍ ബോംബെറിഞ്ഞു.ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.വൈകിട്ട് ഈ ബേക്കറിക്ക് സമീപത്തുവച്ച് മണക്കോട്,നെട്ട ഭാഗത്തുള്ള സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഷെര്‍ഷാദ് ഇടപെട്ട് ഇവരെ പറഞ്ഞുവിടുകയും ചെയ്‌തു. പിന്നാലെ പതിനൊന്നാം കല്ലില്‍ ഓട്ടോയ്‌ക്ക് നേരെയും ആക്രമണമുണ്ടായി. ഷെര്‍ഷാദ് രാത്രി കട അടയ്‌ക്കുമ്പോള്‍ അജ്ഞാത സംഘമെറിഞ്ഞ പെട്രോള്‍ ബോംബ് ഉഗ്ര സ്‌ഫോടനത്തോടെ കടയ്‌ക്കുമുന്നില്‍ വീണ് പൊട്ടുകയായിരുന്നു. ഈ സമയം കടയുടെ പുറത്ത് ആളുണ്ടായിരുന്നില്ല. ബോംബേറില്‍ തീപിടിത്തമുണ്ടായെങ്കിലും ഷെര്‍ഷാദും നാട്ടുകാരും ചേര്‍ന്ന് തീ അണയ്‌ക്കുകയായിരുന്നു.