തമിഴ്നാട് തിരുപ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം വാണിയമ്പാടിയിലാണ് സംഭവം.കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
വാഹനത്തിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന ഏഴ് സ്ത്രീകളാണ് മരിച്ചത്. മീര, ദേവനായി, സീതമ്മാള്‍, ദേവകി, സാവിത്രി, കലാവതി, ഗീതാഞ്ജലി എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ തിരുപ്പത്തൂര്‍ വാണിയമ്പാടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.നിര്‍ത്തിയിട്ട മിനി ബസില്‍ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു.മരിച്ചവരുടെ കുടുംബത്തിന് അടിയന്തരധനസഹായമായി ഒരുലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.