എൻ. കൃഷ്ണ പിള്ള ഫൌണ്ടേഷൻ കലോത്സവം 19മുതൽ 22വരെ നന്താ വനത്തുള്ള ഫൌണ്ടേഷൻആ ഡിറ്റോറിയത്തിൽ നടത്തും. ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സഹകരണത്തോടെ ആണ് ഈ പരിപാടി നടത്തുന്നത്.പന്ന്യൻ രവീന്ദ്രൻ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കലോത്സവം ഉദ്ഘാടനം ചെയ്യും. മലയാള ഭാഷ ലാബിന്റെ ഉദ്ഘാടനവും തദവസരത്തിൽ മന്ത്രി നിർവഹിക്കും. കലോത്സവം പരിപാടികൾക്ക് പ്രവേശനം സൗജന്യമാണ്. പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ,സെക്രട്ടറി ഡോ.ഏഴുമറ്റൂർ രാജരാജവർമ്മ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീരാജ് ആർ എസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.