നീലേശ്വരം: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്ന് കിടയ്ക്ക കത്തി. തൈക്കടപ്പുറം അഴിത്തലയിലെ കോട്ടായി മുഹമ്മദലിയുടെ മകന്റെ ഭാര്യയുടെ സാംസങ് ഫോണാണ് പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
കിടക്കയില്‍ വെച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീപടരുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. കിടക്ക കത്തുന്നത് കണ്ട ഉടനെ വെള്ളം ഒഴിച്ച് തീ കെടുത്തിയത് കൊണ്ട് വൻ ദുരന്തം ഒഴിവായി. തൊട്ടടുത്ത അലമാരയിലേക്കും തീ പടര്‍ന്നിരുന്നു. ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല.