വിയന്ന : ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗ് ഹെല്‍ബ്രണ്‍ മൃഗശാലയില്‍ കാണ്ടാമൃഗത്തിന്റെ ആക്രമണത്തില്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം.മൃഗശാലയിലെ ജീവനക്കാരനായ ഇവരുടെ ഭര്‍ത്താവിന് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
കാണ്ടാമൃഗത്തിന്റെ കൂടിനുള്ളില്‍ പതിവ് പോലെ വൃത്തിയാക്കുന്നതിനിടെയാണ് 33കാരിയായ ജീവനക്കാരി ആക്രമണം നേരിട്ടത്. പരിചയസമ്ബന്നയായ യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ 34കാരനായ ഭര്‍ത്താവിന്റെ നില ഗുരുതരമാണ്.സാല്‍സ്ബര്‍ഗ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. വെള്ള കാണ്ടാമൃഗങ്ങള്‍ അടക്കം 150 സ്പീഷീസില്‍പ്പെട്ട 1,500 ജീവികള്‍ ഈ മൃഗശാലയിലുണ്ട്. യെതി, റ്റാമിക, റ്റാമു, അത്തോസ് എന്നീ നാല് കാണ്ടാമൃഗങ്ങളാണ് ഇവിടെയുള്ളത്. യെതിയാണ് ജീവനക്കാരെ ആക്രമിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.