.പാലക്കാട്: പാലക്കാട് ചാലിശ്ശേരിക്ക് സമീപം പടിഞ്ഞാറങ്ങാടിയില്‍ യുവാവിനെ മണ്ണ് മാഫിയാ സംഘം ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി.സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ വധശ്രമത്തിന് തൃത്താല പോലീസ് കേസെടുത്തു. പടിഞ്ഞാറങ്ങാടി സ്വദേശി അമ്ബലത്ത് വീട്ടില്‍ മുഹമ്മദ് ഷമീറിനാണ് (37) ക്രൂരമര്‍ദ്ദനം ഏറ്റത്. പടിഞ്ഞാറങ്ങാടി കവലയിലായിരുന്നു സംഭവം. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷമീര്‍ പറഞ്ഞു.മുഹമ്മദ് ഷമീര്‍ സഞ്ചരിച്ചിരുന്ന കാര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയ ശേഷം ആറംഗ അംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. പടിഞ്ഞാറങ്ങാടി സ്വദേശികളായ അല്‍ ബാസ്റ്റിൻ റാഫി, ജാഫര്‍, മുഹമ്മദ് അലി, ഷബീര്‍ അലി, മാധവൻ, നൗഷാദ് എന്നിവര്‍ക്കെതിരെയാണ് തൃത്താല പോലീസ് വധശ്രമത്തിന് കേസെടുത്തത്.