കണ്ണൂര്‍: മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചുരത്തില്‍ പ്ലാസ്റ്റിക് ശേഖരിക്കാൻ വനംവകുപ്പ് നിയോഗിച്ച സംഘത്തില്‍പെട്ടവരാണ് പൊലീസില്‍ വിവരമറിയിച്ചത്.തലശ്ശേരി-കുടക് സംസ്ഥാനാന്തര പാതയില്‍ കര്‍ണാടക പരിധിയിലാണ് മാക്കൂട്ടം റോഡ്. റോഡരികിലെ കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ട ബാഗില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പ്ലാസ്റ്റിക്ക് ശേഖരിക്കാൻ വന്നവരുടെ ശ്രദ്ധയില്‍പെട്ടത്.സംഭവം അറിഞ്ഞ് കുടക് ജില്ലാ പൊലീസ് മേധാവി രാമരാജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേരളാതിര്‍ത്തിയായ കൂട്ടുപുഴയില്‍നിന്ന് 17 കിലോമീറ്റര്‍ മാറി ഓട്ടക്കൊല്ലിക്കു സമീപം മാക്കൂട്ടം ബ്രഹ്‌മഗിരി വന്യജീവിസങ്കേതത്തിന്റെ പരിധിയിലാണ് ബാഗ് കണ്ടെത്തിയ സ്ഥലം. രണ്ടാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. 25 35 വയസ്സുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.വിരാജ്‌പേട്ട റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.