തിരുവനന്തപുരം : സി ഐ ഒ ക്ലബ് കേരള ഘടകത്തിന്റ ഗോഡ്സ് ഓൺ സി ഐ ഒ കോൺക്ലവ് 2023 സെപ്റ്റംബർ 23 ന് ഹയാത് റീജൻസി യിൽ നടക്കും. സാങ്കേതിക വിദ്യ, വിജ്ഞാനം പങ്കിടൽ, സാംസ്‌കാരിക കൂട്ടായ്മ എന്നിവയുടെ സമന്വയമായ കോൺക്ലവ് സാങ്കേതിക രംഗത്തെ മികച്ച കോൺക്ലവുകളിലൊന്നായിരിക്കും.ചടങ്ങിൽ ഡോ. ശശി തരൂർ എം പി മുഖ്യ പ്രഭാഷണം നടത്തും. മനോജ് എബ്രഹാം ഐ പി എസ്. സി ഐ ഒ ക്ലബ്ബും കേരള പോലീസ് സൈബർ ഡോമുമ്മായുള്ള പങ്കാളിതത്തെ കുറിച്ച് പ്രസംഗിക്കും. സൺടെക്ന്റെ ഐ ടി മേധാവിയും സി ഐ ഒ ക്ലബ് കേരള ഘടകം പ്രസിഡന്റ് ബി ശ്രീകുമാർ സ്വാഗത പ്രസംഗം നടത്തുന്ന ചടങ്ങിൽ സ്പേറിടിയൻ ടെക്നോളജിസ് ഐ ടി സർവീസ് ഡയറക്ടറും സി ഐ ഒ കേരള ഘടകം ട്രഷ ററുമായ സുധീഷ് സുബ്രഹ്മണ്യൻ നന്ദി പ്രസംഗം ചെയ്യും. വിവിധ മേഖലകളിലെ സാങ്കേതിക വിദഗ്‌ദ്ധർ തുടങ്ങിയവർ പ്രസംഗിക്കും.