തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട . ആന്ധ്രയിൽ നിന്നും കാറിൽ കഞ്ചാവുമായി വന്ന നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ എന്നിവരെയും ടിയന്മാരിൽ നിന്നും ടി കഞ്ചാവ് ഏറ്റുവാങ്ങാൻ വന്നതും മുഖ്യസൂത്രധാരനുമായ ബീമാപള്ളി സ്വദേശി മുജീബ്,റാഫി എന്നിവരെയുമാണ് പാച്ചല്ലൂർ അഞ്ചാം കല്ല് ഭാഗത്ത് വെച്ച് കഞ്ചാവ് പിടികൂടിയത്.ടിയാന്മാരിൽ നിന്നും ഉദ്ദേശം 60 കിലോയോളം കഞ്ചാവും, ടി കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും പിടികൂടിയിട്ടുണ്ട്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാടിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.