ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്കില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ജിന പെല്ലറ്റിയര്‍ (43), ബിയാട്രിസ് ഫെരാരി (77) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസിന്‍റെ മുൻവശത്തെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടയര്‍ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് വാവായണ്ട നഗരത്തിന് സമീപമുള്ള 50 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ലോംഗ് ഐലൻഡില്‍ നിന്ന് വിദ്യാര്‍ഥികളെ ഒരു സംഗീത ക്യാമ്ബിലേക്ക് കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 44 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.