മംഗളൂരു: കുടകില്‍ നിയന്ത്രണം വിട്ട് 50 അടി താഴ്ചയില്‍ കൊക്കയില്‍ പതിക്കുമായിരുന്ന കര്‍ണാടക ആര്‍.ടി.സി ബസ് മരത്തില്‍ തങ്ങി നിന്നു.ഇതോടെയാണ് വൻ ദുരന്തം ഒഴിവായത്. ഭൂരിഭാഗം വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരുമായി മടിക്കേരിയില്‍നിന്ന് സുര്‍ളബ്ബി വഴി സോമവാര്‍പേട്ടയിലേക്ക് പോവുകയായിരുന്നു ബസ്. കുമ്ബറഗഡിഗെയിലാണ് അപകടത്തില്‍പെട്ടത്. നിരവധി വളവുകളുള്ള റോഡില്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തത് സ്ഥലപരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.