തിരുവനന്തപുരം: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. വൻ സ്വീകരണമാണ് വന്ദേഭാരതിന് ലഭിച്ചത്.ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലും റെയില്‍വേയുടെ നേതൃത്വത്തിലും സ്വീകരണം നല്‍കി.ഇന്ത്യ വികസിത രാഷ്‌ട്രമാകാനുള്ള ചുവടുവെപ്പാണിതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. എ എ റഹീം എംപിയും ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈൻ ആയാണ് രണ്ടാം വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരത് ഇന്ത്യയില്‍ പുതിയതായി സര്‍വീസ് തുടങ്ങുന്ന ഒമ്ബത് വന്ദേഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം ഒരുമിച്ചാണ് നടത്തിയത്.കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി എന്നിവര്‍ പങ്കെടുത്തു.