തിരുവനന്തപുരം :- ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒൿടോബർ12 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ചെന്തിട്ട ദേവീക്ഷേത്രം, ആര്യശാല ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി ദേവീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളുടെ 5 കിലോമീറ്റർ ചുറ്റളവിൽ ശബ്ദമലിനീകരണ നിയന്ത്രണം ഏർപ്പെടുത്തുവാനും ശബ്ദ നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന മൈക്ക് ആംപ്ലിഫയർ തുടങ്ങിയവ ജില്ലാ ഭരണ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത മൈക്ക് ഓപ്പറേറ്റർമാരിൽ നിന്ന് മാത്രമേ ഉപയോഗിക്കാവു എന്നും കലക്ടർ ഉത്തരവിട്ടു