മാവേലിക്കര: തെങ്ങില്‍ ഏണി ചാരിവച്ചു തേങ്ങയിടാൻ ശ്രമിക്കവേ ഏണി മറിഞ്ഞ് വീടിന്റെ ഗേറ്റിനു മുകളിലേക്കു വീണയാള്‍ ഗേറ്റിന്റെ കമ്പികള്‍ വയറ്റില്‍ തുളഞ്ഞു കയറി മരിച്ചു.തഴക്കര കുന്നം വിഷ്ണുഭവനില്‍ വിജയകുമാറാണ് (വിജയൻ പിള്ള – 58) മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം. അയല്‍വീട്ടിലെ ആവശ്യത്തിനു തേങ്ങയിടാൻ ഏണിയിലൂടെ തെങ്ങില്‍ കയറിയപ്പോഴാണ് അതിദാരുണമായ അപകടം ഉണ്ടായത്.വിജയകുമാര്‍ മുകളിലേക്ക് കയറിയതോടെ ഏണി തെന്നി മറിയുകയും വിജയ കുമാര്‍ ഗേറ്റിനു മുകളിലെ കൂര്‍ത്ത കമ്ബിയിലേക്ക് വീഴുകയുമായിരുന്നു. വിജയകുമാറിന്റെ വയറില്‍ ഗേറ്റിന് മുകളിലെ കൂര്‍ത്ത കമ്പികള്‍ തുളഞ്ഞു കയറി. ഏതാനും മിനിറ്റുകള്‍ കമ്പിയില്‍ കുരുങ്ങിക്കിടന്ന വിജയകുമാറിനെ നാട്ടുകാരെത്തി ജില്ലാആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.