തിരുവനന്തപുരം :കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാക്ടെക് അംഗീകാരമുള്ള കവടിയാർ ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിൽ നിന്നും ട്രെയിനിങ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കസ്റ്റമർ റിലേഷൻഷിപ്പിനെ കുറിച്ചുള്ള സെമിനാർ നടന്നു. കവടിയാർ ഹോട്ടൽ ഇംപീരിയൽ കിച്ചൻ ഹാളിൽ ടി.എം.സി,എംഡി ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം മുൻ ഡിജിപി എ.ഹേമചന്ദ്രൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു .പ്രശസ്ത നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .ഷീ ടെക്നീഷനുകൾക്കുള്ളമെമെന്റോകൾ മുൻ ഡി.ജി.പി. വിതരണം നടത്തി .അഡ്വ:മോഹൻകുമാർ . അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ .പ്രോഗ്രാം കോർഡിനേറ്റർ തെക്കൻസ്റ്റാർ ബാദുഷ ,മുഹമ്മദ് ശാക്കിർ , കിക്കി രാഗേഷ് ,സോനാ സനീഷ് ,രാജിനി അടൂർ , എന്നിവർ പ്രസംഗിച്ചു .ഡോക്ടർ എൽ.മുഹമ്മദ് ഫസിൽ, ഡോ: ജസീം ഖാൻ ജെ.എസ് എന്നിവർ ടെക്നിക്കൽ സെമിനാറിന് നേതൃത്വം നൽകി. ഗായകൻ അജയ് വെള്ളരിപ്പണയുടെ നേതൃത്വത്തിൽ ഗാനസന്ധ്യ നടന്നു.