മലപ്പുറം : തിരുനാവായ വാലില്ലാപുഴയില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൂട്ടായി വക്കാട് സ്വദേശി റഹീംസൈഫുന്നീസ ദമ്പതികളുടെ മകന് മുസമ്മില്‍ (9) ആണ് മരിച്ചത്.ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു മുസമ്മില്‍. കാല് തെന്നി വീണായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവിടെ സ്ഥിരം അപകട മേഖലയാണെന്നും മഴ ശക്തി പ്രാപിച്ചാല്‍ തോടുകള്‍ നിറഞ്ഞ് കവിയുന്നത് അപകടം സൃഷ്ടിക്കുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.