വെള്ളറട: കേരളത്തില്‍ മദ്യശാലകള്‍ അവധിയായതിനെ തുടര്‍ന്ന്, തമിഴ്‌നാട്ടില്‍ നിന്നും മദ്യം കടത്തി കൊണ്ടുവന്നയാള്‍ പൊലീസ് പിടിയില്‍.ആസാം സ്വദേശിയായ ജോലേശ്വര്‍ കൗറി(30)നെയാണ് അറസ്റ്റ് ചെയ്തത്.ഇന്നലെ വെള്ളറടക്ക് സമീപം പുലിയൂര്‍ശാലയില്‍ ആണ് സംഭവം. കേരള സ്‌റ്റേറ്റ് എക്‌സൈസ് മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റ് തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായാണ് 13 കുപ്പി തമിഴ്‌നാട് മദ്യവുമായി ഇയാള്‍ പിടിയിലായത്.