മുംബൈ: മഹാരാഷ്ട്രയില്‍ വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറി അഞ്ച് പേര്‍ മരിച്ചു.നിരവധിപേര്‍ക്ക് പരിക്കേറ്റു.ബുല്‍ദാന ജില്ലയിലെ വാഡ്‌നര്‍ ഭോല്‍ജി ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്.വഴിയരികില്‍ താല്‍ക്കാലികമായി കെട്ടിയ ഷെഡ്ഡില്‍ കിടക്കുകയായിരുന്നു തൊഴിലാളികള്‍. ഇതിനിടെയാണ് അപകടം നടന്നത്.മൂന്നു പേര്‍ സംഭവസ്ഥലത്തുവെച്ചും രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചും മരിച്ചു.