ആലുവ: കൊച്ചി മെട്രോ ജീവനക്കാരുടെ വാടക വീട്ടില്‍ നിന്ന് 11 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച അതിഥി തൊഴിലാളികളെ വളഞ്ഞിട്ട് പിടിച്ച് ആലുവ പോലീസ്.വെസ്റ്റ്ബംഗാള്‍ പൊക്കാരിയ സ്വദേശി അലി മുഹമ്മദ് (20), ഗോല്‍ പൊക്കാര്‍ സ്വദേശി അഖില്‍ (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
23 ന് രാത്രി മെട്രോയിലെ സെക്യൂരിറ്റി ജീവനക്കാര്‍ താമസിക്കുന്ന കമ്ബനിപ്പടിയിലുള്ള വാടക വീട്ടില്‍ നിന്നുമാണ് 11 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചത്. രണ്ട് ഫോണുകള്‍ എറണാകുളം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിനു സമീപം വിറ്റതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. തുടരന്വേഷണം എറണാകുളം കേന്ദ്രീകരിച്ച് നടത്തിയപ്പോഴാണ് ഇതേ കടയില്‍ സംഘം വില്‍ക്കാനെത്തിയതും പോലീസ് വളഞ്ഞ് പിടിച്ചതും. മൊബൈല്‍ വിറ്റ് കിട്ടുന്ന പണവുമായി രാത്രി തന്നെ നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു പ്രതികള്‍. പിടികൂടുമ്പോള്‍ രാത്രി പുറപ്പെടാനുള്ള ട്രെയിൻ ടിക്കറ്റും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ആളുകള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലം പകല്‍ സമയം കണ്ടുവച്ച് രാത്രി ഇവരുടെ മൊബൈലും മറ്റും ഒരുമിച്ച് മോഷ്ടിക്കുകയാണ് രീതി. പ്രധാനമായും അതിഥി ത്തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലാണ് മോഷണം നടത്തിയിരുന്നത്. ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കുന്ന സ്വഭാവം ഇവര്‍ക്കില്ല. പ്രതികള്‍ മോഷ്ടിച്ചു കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നത്.