വെനീസ്: ഇറ്റാലിയൻ നഗരമായ വെനീസില്‍ ബസ് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് രണ്ട് കുട്ടികളടക്കം 21 പേര്‍ മരിച്ചു.18 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് മേല്‍പ്പാലത്തില്‍ താഴെയുള്ള റെയില്‍വേ ട്രാക്കിന് സമീപത്തേക്കാണ് പതിച്ചത്.
മാര്‍ഗേര ജില്ലയിലെ ക്യാമ്ബ് സൈറ്റിലേക്ക് വിനോദ സഞ്ചരികളെ കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പാലത്തിന്‍റെ കൈവരി തകര്‍ത്ത് താഴേക്ക് പതിച്ച ബസിനു തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീയണച്ചത്.മീഥെയ്ൻ വാതകം ഉപയോഗിച്ച് ഓടുന്ന ബസ് വൈദ്യുതി ലൈനിലേക്ക് വീണാണ് തീപിടിച്ചതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിച്ചവരില്‍ അഞ്ച് യുക്രെയ്ൻകാരും ഒരു ജര്‍മൻകാരനും ഇറ്റാലിയൻ ഡ്രൈവറുമുണ്ടെന്ന് സിറ്റി പ്രിഫെക്റ്റ് മിഷേല്‍ ഡി ബാരി പറഞ്ഞു.
പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നിലഗുരുതരമാണ്.