ലക്നോ: ഉത്തര്‍പ്രദേശിലുണ്ടായ വാഹനാപകടത്തില്‍ ബിഹാര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു.അയോധ്യ എൻഎച്ച്-27 ഹൈവേയിലാണ് അപകടമുണ്ടായത്.
ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് നിറയെ യാത്രക്കാരുമായി ബീഹാറിലെ മധുബനിയിലേക്ക് പോവുകയായിരുന്ന ബസില്‍ പുറകില്‍ നിന്നും വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അയോധ്യയിലെ കോട്വാലി നഗറിലെ ഓവര്‍ ബ്രിഡ്ജില്‍ കയറിയ ബസ് പെട്ടന്ന് നിര്‍ത്തിയതാണ് അപകടകാരണം.അപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ടുപേരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. ബിഹാറിലെ മധുബനി, സുപോള് സ്വദേശികളാണ് മരിച്ചത്.
പരിക്കേറ്റ എട്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.