ആനന്ദൻ സഖാവിന് ധീവരസഭയുടെ അനുശോചനം: കേരളത്തിൽ ആദ്യമായി കയർ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും, 1972 ൽ 37 പൈസ എന്ന കൂലി 2 രൂപ40 പൈസയാക്കി വർദ്ധിപ്പിക്കുന്നതിന് വൻ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത്
മുന്നിൽ നിന്ന് സമരം ചെയ്ത ആനത്തലവട്ടം ആനന്ദന് ധീവരസഭ അനുശോചിച്ചു.
കോവളം വാഴമുട്ടം പ്രദേശത്തെ കയർ സമരത്തിന് നേതൃത്വം കൊടുക്കുമ്പോൾ
അമ്മു എന്ന കയർതൊഴിലാളിക്ക് പോലീസിൻ്റെ വെടി ഏൾക്കുമ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആനത്തലവട്ടം ആനന്ദനെ
കേരളത്തിലെ കയർ തൊഴിലാളികൾക്കും കോവളം മുപ്പിരി കയർ മേഖലക്കും ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് അഖില കേരള ധീവരസഭ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് പനത്തുറ പി ബൈജു അനുശോചന സന്ദേശത്തിൽ പറഞ്ഞു.