തിരുവനന്തപുരം : പൂജപ്പുര മണ്ഡപം സരസ്വതി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തുവാൻ മന്ത്രി ശിവൻകുട്ടിയുടെ നിർദേശം അനുസരണം വിളിച്ചു ചേർത്തഉദ്യോഗസ്ഥരുടെ അവലോകനയോഗം നടന്നു. ജനകീയ സമിതി പ്രസിഡന്റ് കെ. മഹേശ്വരൻ നായർ യോഗത്തിൽ അധ്യക്ഷൻ ആയിരുന്നു. പൂജപ്പുര എസ് എച് ഒ, ഫയർ ഫോഴ്സ് ചെങ്കൽ ചൂള സ്റ്റേഷൻ ഓഫീസർ, കോർപറേഷൻ, വാട്ടർ വർക്സ്, കെ എസ് ഇ ബി, ശുചിത്വ മിഷൻ, ആരോഗ്യ വിഭാഗം, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഉത്സവം നടക്കുന്ന 10ദിവസങ്ങളിലും സുശക്ത മായ പോലീസ് ബന്തവസ് ക്രമീകരണങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട്. കൂടുതൽ വനിതാ പോലീസ്, സി സി ടി വി ക്യാമറ, തുടങ്ങിയവയും ഒരുക്കിയിട്ടുള്ളതാ യും, ഗതാ ഗതക്രമീകരണ ങ്ങൾ ഒരുക്കിയിട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു. ഫയർ ഫോഴ്സ് 10ദിവസങ്ങളിലും മണ്ഡപത്തിൽ ഒരു ഫയർ എഞ്ചിൻ, തത്കാലിക സ്റ്റേഷൻ പ്രവർത്തിക്കും എന്ന് ഫയർ സ്റ്റേഷൻ ഓഫീസർ അറിയിച്ചു. കൂടാതെ പ്ലാസ്റ്റിക് നിരോധനം കർശന മാക്കും, വാട്ടർ അതോറിറ്റി വാട്ടർ ടാങ്കുകൾ സ്ഥാപിച്ചു കുടിവെള്ളം ഉറപ്പാക്കും. എന്നും യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ അറിയിച്ചു.