നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. നൈനിറ്റാള്‍ ജില്ലയിലെ കലദുങ്കിയിലാണ് അപകടം നടന്നത്.ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു ബസിലുണ്ടായിരുന്നത്. നൈനിറ്റാള്‍ സന്ദര്‍ശിച്ച ശേഷം മടങ്ങിയ സംഘം സഞ്ചരിച്ച ബസ് 100 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടസമയത്ത് ബസില്‍ 33 യാത്രക്കാരുണ്ടായിരുന്നു. പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.