ചെന്നൈ: തമിഴ്‌നാട്ടിലെ പടക്കനിര്‍മാണ യൂണിറ്റില്‍ പൊട്ടിത്തെറിയില്‍ ഒന്‍പത് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അരിയലൂര്‍ ജില്ലയിലെ വിരഗലൂര്‍ഗ്രാമത്തിലെ സ്വകാര്യ പടക്കനിര്‍മ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ദുരന്തത്തില്‍ നടുക്കവും വേദനയും പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപ ഉടന്‍ നഷ്ടപരിഹാരമെന്ന നിലയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സാധാരണ പരിക്കുള്ളവര്‍ക്ക് അമ്പതിനായിരം രൂപ വീതവും ധനസഹായവും പ്രഖ്യാപിച്ചു.