തിരുവനന്തപുരം: നഗരത്തില്‍ എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വൻ ലഹരിവേട്ട നടന്നു.തിങ്കളാഴ്ച രാത്രി 7 മുതല്‍ വെളുപ്പിന് 2 വരെ എക്സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ബി.എല്‍.ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് യുവാക്കളില്‍ നിന്നായി 125.397 ഗ്രാം എം.ഡി.എം.എ പിടികൂടി.ശാസ്തമംഗലത്തെ ഒരു ഐസ്ക്രീം പാര്‍ലറില്‍ വച്ച് പാങ്ങോട് മകയിരം വീട്ടില്‍ ശ്രീജിത്ത്(31), വേറ്റിക്കോണം അമ്ബാടിഹൗസില്‍ രാഹുല്‍(29) എന്നിവരില്‍ നിന്ന് 109.5 ഗ്രാമും ഔഷധി ഭവനില്‍ വിഷ്ണുവില്‍(29) നിന്ന് 15.43 ഗ്രാം എം.ഡി.എം.എയും പിടികൂടി. വൻ തോതില്‍ ഇത്തരത്തിലുള്ള രാസവസ്തു കൈവശം വച്ച് വില്പന നടത്തിയതിനു ശ്രീജിത്തിന്റെ സഹോദരൻ കഴിഞ്ഞമാസം എക്സൈസിന്റെ പിടിയിലായിരുന്നു. പ്രാവച്ചമ്ബലം,പെരിങ്ങമല ഭാഗത്ത് നിന്നും നെല്ലിവിള പുന്നവിള വീട്ടില്‍ മുഹമ്മദ് ആദിലും(28) 0.467 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായി.എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറും പിടികൂടി. ബംഗളൂരുവില്‍ നിന്ന് വൻതോതില്‍ രാസവസ്തുക്കള്‍ വാങ്ങിക്കൊണ്ടുവന്ന് വ്യാവസായിക അടിസ്ഥാനത്തില്‍ കച്ചവടം നടത്തിവന്നിരുന്ന യുവാക്കളാണ് പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവ് ശേഖരണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.പ്രതികളുടെ ദേഹപരിശോധന അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ സുഭാഷിന്റെ സാന്നിദ്ധ്യത്തിലാണ് നടത്തിയത്.