പാലക്കാട്: സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. ചൊവാഴ്ച വൈകുന്നേരം കടന്പഴിപ്പുറം ഗവ.യുപി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ചെര്‍പ്പുളശേരി ബി ആര്‍ സിയിലെ സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ സുനിതയാണ് (31) അപകടത്തില്‍ മരിച്ചത്.ഗുരുതരമായി പരിക്കേറ്റ സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കാരാകുറിശ്ശി അരപ്പാറ സ്വദേശിനിയായ സുനിതയ്ക്ക് ഏഴാം ക്ലാസിലും ഒന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളുണ്ട്.