കൊച്ചി: കലൂരില്‍ കാറില്‍ കടത്തുകയായിരുന്ന ഒന്നരക്കോടിയില്‍ അധികം വില വരുന്ന എംഡിഎംഎ പിടികൂടി. ഒരു സ്ത്രീ അടക്കം നാലു പേരെയാണ് എക്‌സൈസ് പിടികൂടിയത്. 300 ഗ്രാം തൂക്കമുള്ള എംഡി എം എ മാര്‍ക്കറ്റ് വില ഏകദേശം ഒന്നരക്കോടിയില്‍ അധികം രൂപ വിലവരും.സംഭവത്തില്‍ എറണാകുളം സ്വദേശികളായ അജ്മല്‍, എല്‍റോയ്, അമീര്‍, കോട്ടയം ചിങ്ങവനം സൂസിമോള്‍ എം സണ്ണി എന്നിവരെ എക്‌സൈസ് പിടികൂടി.