ചെന്നൈ : തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമലൈ ചെങ്കത്തിന് സമീപം പക്കിരിപാളയം ബൈപാസ് റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറി ഇടിക്കുകയായിരുന്നു. കര്‍ണാടകത്തിലെ തുംകൂര്‍ സ്വദേശികളാണ് മരിച്ചത്. വില്ലുപുരം മേല്‍മലയനൂരിലെ അങ്കളപരമേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബംഗളൂരുവിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീ ചെങ്കത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.