തിരുവനന്തപുരം : ചെങ്കൽ ചൂള ഫയർ ഫോഴ്സ് അസ്ഥാനത്തുള്ള 101നമ്പർ ഉള്ള ഫോൺ എപ്പോഴും എൻഗേജ്ഡ് ടോൺ മാത്രം. എവിടെയെങ്കിലും അപകടം ഉണ്ടായാൽ ഇതിൽ ആണ് ആൾക്കാർ ഫയർ ഫോഴ്സ് സേവനത്തിനായി വിളിക്കുന്നത്. എന്നാൽ എപ്പോഴും എൻഗേജ്ഡ് ടോൺ ആണ് കേൾക്കുന്നത്. ഓഫീസിലേക്ക് വിളിക്കുമ്പോഴും, ഓഫീസിൽ നിന്ന് പുറത്തേക്ക് വിളിക്കുമ്പോഴും ഇതേ അവസ്ഥ ആണ് ഉള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇക്കാര്യത്തിൽ അപകടവിവരം ഫയർ ഫോഴ്സ് അറിയാനും, വാഹനം അവിടെ ഏത്താനും കാല താമസം ഉണ്ടാകുന്നു. ബി എസ് എൻ എൽ കാരോട് നിരവധി തവണ ഫയർ ഫോഴ്സ് അധികൃതർ പരാതി പറഞ്ഞെങ്കിലും അവർ അത് ചെവി കണ്ടില്ലെന്നു ആക്ഷേപം ഉണ്ട്.