ശിവകാശിയിൽ രണ്ട് പടക്കനിർമാണശാലകളിൽ സ്‌ഫോടനം: പത്തു മരണം

തമിഴ്‌നാട്ടിലെ ശിവകാശിയിൽ രണ്ട് പടക്ക നിർമാണശാലകളിലായുണ്ടായ സ്‌ഫോടനത്തിൽ പത്തു പേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിരുദുനഗർ ജില്ലയിലെ എം പുതുപ്പെട്ടയിൽ പ്രവർത്തിക്കുന്ന ബോഡു റെഡ്ഡിയപ്പെട്ടി എന്ന പടക്ക നിർമാണശാലയുടെ ഗോഡൗണുകളിലാണ് സ്‌ഫോടനമുണ്ടായത്.പരിക്കേറ്റവരെ ശിവകാശിയിലും വിരുദുനഗറിലുമായുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദീപാവലി വിൽപനയ്ക്കായി ഒട്ടേറെ പടക്ക ഉത്പന്നങ്ങളുടെ സ്റ്റോക്ക് ഗോഡൗണിലുണ്ടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 11 പേരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × five =