ആലപ്പുഴ: തിരുവമ്പാടിയില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഭാര്യയെ വീട്ടില്‍ മരിച്ച നിലയിലും ഭര്‍ത്താവിനെ കൈ ഞരമ്പ്മുറിച്ചും വിഷം ഉള്ളില്‍ ചെന്ന നിലയിലുമാണ് കണ്ടെത്തിയത്. തിരുവമ്പാടി കല്ലുപുരയ്ക്കല്‍ ലിസി (65)യാണ് ഇരുമ്പ് കമ്പി കൊണ്ടു തലയ്ക്കടിയേറ്റു മരിച്ചത്. ഇവരുടെ ഭര്‍ത്താവ് പൊന്നപ്പൻ വര്‍ഗീസിനെ (73) ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കാൻ ശ്രമിച്ചെന്നാണു പ്രാഥമിക നിഗമനം.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ലിസിയുടെ ശരീരമാസകലം മുറിവേറ്റ പാടുണ്ട്. ദമ്പതികളുടെ ഏക മകനും ഭാര്യയും ഇവരുടെ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കാൻ പോയ സമയത്താണ് സംഭവം നടന്നത്.