ഇസ്രായേല്‍- പാലസ്തീന്‍ യുദ്ധം അവസാനിപ്പിക്കണം

തിരുവനന്തപുരം: നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി) കോര്‍ കമ്മിറ്റി ഇസ്രായേല്‍- പലസ്തീന്‍ യുദ്ധത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം ജനങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ഇസ്രായേലിനും പാലസ്തീനിനും ഇടയിലുള്ള യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നത് നിരാശാജനകമാണ്. സമ്പൂര്‍ണ്ണ സമാധാനവും സന്തോഷവും ഉണ്ടാകണമെന്നും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും എന്‍.സി.ഡി.സി മാസ്റ്റര്‍ ട്രെയിനര്‍ ബാബാ അലക്‌സാണ്ടര്‍ പറഞ്ഞു. എല്ലാ രാജ്യങ്ങളും യുദ്ധങ്ങള്‍ക്കെതിരെ നില്‍ക്കണമെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളണമെന്നും അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു,

റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് റിസ്വാന്‍,അദ്ധ്യാപകരായ ഷീബ പി കെ, ബിന്ദു ജേക്കബ്, ബിന്ദു എസ്, സുധ മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 − six =