പെരുമ്പാവൂര്‍ : കാറില്‍ കടത്തുകയായിരുന്ന രണ്ടുകോടി രൂപയുടെ ഹവാല പണവുമായി ആര്‍എസ്‌എസുകാരൻ ഉള്‍പ്പെടെ രണ്ടുപേര്‍ പെരുമ്പാവൂരില്‍ പിടിയിൽ .ആവോലി വാഴക്കുളം വെളിയത്ത് കുന്നേല്‍ വീട്ടില്‍ അമല്‍ മോഹൻ (29), കല്ലൂര്‍ക്കാട് തഴുവാംകുന്ന് കാരികുളത്തില്‍ അഖില്‍ കെ സജീവ് (29) എന്നിവരെയാണ് എറണാകുളം റൂറല്‍ ഡിസ്ട്രിക്‌ട് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷൻ ഫോഴ്സും പെരുമ്പാവൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. അഖില്‍ കെ സജീവ് കല്ലൂര്‍ക്കാട് പ്രദേശത്ത് ആര്‍എസ്‌എസിന്റെ പ്രധാന പ്രവര്‍ത്തകനാണ്.കോയമ്പത്തൂരില്‍നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാറില് രണ്ടരലക്ഷം രൂപവീതമുള്ള 80 കെട്ടുകളാക്കി പ്രത്യേകം അറയിലാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. അങ്കമാലിയില്‍നിന്ന് വാഹനത്തെ പിന്തുടർന്ന് വല്ലം ജങ്ഷനില്‍വച്ചാണ് പിടികൂടിയത്.