തിരുവനന്തപുരം : അറിവിന്റെ തുടക്കം അമ്മയിൽ നിന്നാണെന്നു മുൻ ജയിൽ ഡി ജി പി ജേക്കബ് അലക്സാണ്ടർ. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി പ്രഭാഷണപരമ്പരയിൽ പ്രഭാഷണം നടത്തവെ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവരാത്രി യുടെ പ്രാധാന്യം മനസ്സിലാക്കി ആണ് പ്രാർത്ഥിക്കേണ്ടത്. അഗ്നി എന്നത് ഹിന്ദു മതത്തിൽ ഏറെ പ്രാധാന്യം ഉള്ള ഒന്നാണ്. എല്ലാമംഗള കർമ്മങ്ങൾക്കും അഗ്നി ഉപയോഗിക്കുന്നു. ജലവും തുല്യ പ്രാധാന്യം ഉണ്ട്. പൂക്കൾക്കും ഏറെ പ്രാധാന്യം ഉണ്ട്. പൂവ്, ജപം എന്നത് ഒരുമിച്ചാണ് പൂജ എന്ന പദം ഉണ്ടായത്. ഹിന്ദു ദൈവങ്ങൾക്ക്സംഗീതവും, നൃത്തം എന്നിവ ഏറെ പ്രാധാന്യം ഉള്ളതാണ്. പദ്മനാഭ സ്വാമിക്ക് പദ്മനാഭ സ്തു തിയും, അയ്യപ്പന് ഉണർത്തു പാട്ടും, ഉറക്ക് പാട്ടും ഉള്ളത് ഇതിന്റെ ഉദാഹരണം ആണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.9ആരാധന ഭാവങ്ങൾ ചേർന്നതാണ് നവരാത്രി. ഭഗവതി യുടെ പല രൂപങ്ങൾ നവരാത്രിയിൽ ഉൾപ്പെടു. ന്നു. ഭഗവതി ജ്ഞാനിശ്വരി, ദുർഗ്ഗ, കാളി ഭഗവതി, സരസ്വതി, രാധ, ഗായത്രി, ശക്തീശ്വരി തുടങ്ങിയ ഭാവങ്ങൾ നവരാത്രി പൂജയിൽ ഉൾപ്പെടുന്നു. തിന്മയെ ഉന്മൂലനം ചെയ്തു നന്മവിജയിക്കുന്നതാണ് നവരാത്രി. സരസ്വതി മണ്ഡപം ജനകീയ സമിതി അംഗം ജയശങ്കർ അധ്യക്ഷനായിരുന്നു. രക്ഷധികാരി രാജാശേഖരൻ നായർ, പ്രസിഡന്റ് കെ. മഹേശ്വരൻ നായർ, സെക്രട്ടറി കെ ബാലചന്ദ്രൻ, ട്രഷറർ കെ. ശശികുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു.