കേളകം: വാളുമുക്കില്‍ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നവരെ ആക്രമിക്കാൻ കാട്ടാനയുടെ ശ്രമം. കുറുപ്പഞ്ചേരി അച്ചാമ്മയുടെ വീട്ടിലുള്ളവരെയാണ് കാട്ടാന ആക്രമിക്കാൻ ശ്രമിച്ചത്. ജനലിലൂടെ തുന്പിക്കൈ അകത്തേക്കിട്ട് വീട്ടുകാരെ ആക്രമിക്കാനായിരുന്നു കാട്ടാനയുടെ ശ്രമം.
തിങ്കളാഴ്ച പുലര്‍ച്ച രണ്ടരയോടെയായിരുന്നു സംഭവം. വീട്ടുകാര്‍ ഭയന്ന് നിലവിളിച്ച ശബ്ദം കേട്ട് ആന പിൻവാങ്ങുകയായിരുന്നു. വീടിനു സമീപത്തെ മതില്‍ക്കെട്ട് ആന ഇടിച്ചുതകര്‍ക്കുകയും ചെയ്തു.