ഉത്തര്‍പ്രദേശ്: മിര്‍സാപൂരില്‍ ബസ് നിയത്രണം വിട്ട് മറിഞ്ഞ് രണ്ട് കുട്ടികളും ഒരു സ്ത്രീയുല്‍പ്പടെ 5 പേര്‍ക്ക് ദാരുണാന്ത്യം.26 പേര്‍ക്ക് പരുക്കേറ്രു. ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ മിര്‍സാപൂരില്‍ നിന്ന് മതവാറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. സന്ത്നഗര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹാലിയ ദാദ്രി റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പത്ത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി ജില്ലാ മജിസ്‌ട്രേറ്റ് പ്രിയങ്ക നിരഞ്ജൻ പറഞ്ഞു. സംഭവത്തില്‍ ബസ് ഓടിച്ചിരുന്ന സത്യനാരായണൻ (40) മംമ്ത (26), മനിത (25), അഭിഷേക് (2), വിഷ്ണു കുമാര്‍ (10) എന്നിവരാണ് മരിച്ചത്.