കോട്ടയം: യുവാക്കളെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. വേളൂര്‍ തിരുവാതുക്കല്‍ പാറേച്ചാല്‍ മുപ്പതില്‍ചിറ ആദര്‍ശ് (21), പാറേച്ചാല്‍ കോയിപ്പുറത്ത്ചിറ ബിജീഷ് (21), വേളൂര്‍ ചുങ്കത്ത് മുപ്പതില്‍ പാലം മുപ്പത്തെട്ടില്‍ ശരത് (26), നാട്ടകം മുട്ടംപുത്തൻപറമ്പില്‍ ഇന്ദ്രജിത്ത് (22) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവര്‍ സംഘം ചേര്‍ന്ന് കഴിഞ്ഞ ദിവസം പാറേച്ചാല്‍ ഭാഗത്ത് വേളൂര്‍ സ്വദേശിയായ യുവാക്കളെ ഇടിക്കട്ട കൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടസ്സം പിടിക്കാൻ എത്തിയ മറ്റെരു യുവാവിനെയും സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം. പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് നാലുപേരെയും പിടികൂടി.