ബെംഗ്‌ളൂറു: വീര്‍ഭദ്ര നഗറിന് സമീപം ബസ് ഡിപോയില്‍ വന്‍ അഗ്നിബാധ. തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ തീപ്പിടിത്തത്തില്‍ 40 ലധികം ബസുകള്‍ കത്തിനശിച്ചു. തീ അണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. സ്ഥലത്തേക്ക് കൂടുതല്‍ അഗ്നിരക്ഷാസേനയുടെ യൂനിറ്റുകള്‍ എത്തി. തീ കൂടുതല്‍ വ്യാപിക്കാതിരിക്കാനുളള ശ്രമങ്ങളാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തീപടരാനുണ്ടായ കാരണം വ്യക്തമല്ല. സ്ഥലത്ത് പൊലീസും എത്തിയിട്ടുണ്ട്. 18 ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചതായി ഫയര്‍ സര്‍വീസ് ഡെപ്യൂടി ഡയറക്ടര്‍ ഗുരുലിംഗയ്യ പറഞ്ഞതായി ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു. ഈ 18 വാഹനങ്ങള്‍ക്കും ‘അറ്റകുറ്റപ്പണി’ ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.