തിരുവനന്തപുരം: പ്ലാറ്റിനം ലവ് ബാന്‍ഡ്‌സ് പുതിയ ശേഖരം അവതരിപ്പിച്ചു. 95 ശതമാനം ശുദ്ധവും അപൂര്‍വവുമായ പ്ലാറ്റിനത്തില്‍ ചെയ്ത മോമെന്റ ഓഫ് കമ്മിറ്റ്‌മെന്റ്’ പ്ലാറ്റിനം ലവ് ബാന്‍ഡുകള്‍ പ്രണയത്തിന്റെ ആത്യന്തിക പ്രതീകമാണ്. ആകര്‍ഷകമായ പാറ്റേണുകള്‍, വ്യതിരിക്തമായ ടെക്‌സ്ചറുകള്‍, മനോഹരമായ വരകള്‍, ഗംഭീരമായ രൂപങ്ങള്‍ എന്നിങ്ങനെ സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തിരുന്നതാണ് ഈ പുതിയ ശേഖരം. ഹാര്‍ട്ട്‌സ് ഇന്‍ ഹാര്‍മണി, ലാസ്റ്റിങ് പ്രോമിസസ്, ബ്ലിസ്ഫുള്‍ ബാലന്‍സ് തുടങ്ങിയ പുതിയ പ്ലാറ്റിനം ശേഖരം ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി റീട്ടെയില്‍ സ്റ്റോറുകളില്‍ ഉടനീളം ലഭ്യമാണ്.