തിരുവനന്തപുരം: ഡ്യൂറോഫ്‌ളക്‌സ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ച സിഗ്‌നച്ചര്‍ ശ്രേണിയായ ഡ്യൂറോപീഡികിന്റെ ബാക്ക് മാജിക് മാട്രസുകള്‍ പുറത്തിറക്കി. ഇന്ന് ഭാരതത്തില്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ഒന്നാം നമ്പര്‍ ഓര്‍ത്തോപീഡിക് കിടക്കകളാണ് ഡ്യൂറോപീഡിക് മാട്രസുകളെന്നു കമ്പനി പറയുന്നു.
അഞ്ച് സോണ്‍ ഫുള്‍ ബോഡി സപ്പോര്‍ട്ടുള്ള ഈ കിടക്ക, പേശികളെ അയവുള്ളതാക്കാനും പുറത്തിനു ആവശ്യമായ പിന്തുണ നല്‍കി സുഖമുള്ള ഉറക്കം ഉറപ്പു നല്‍കാനും സഹായിക്കുന്നു. ഡ്യൂറോഫ്‌ളക്‌സിന്റെ ഡ്യൂറോപീഡിക് ശ്രേണിയിലുള്ള ബാക്ക് മാജിക്ക്, ബ്രാന്‍ഡ് അംബാസഡറായ വിരാട് കോഹ്‌ലിക്ക് ഏറെയിഷ്ടമുള്ള, കിടക്കകളില്‍ ഒന്നാണ്.