താമരശേരി: വില്‍പനക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. താമരശേരി കാരാടി വിളയാറചാലില്‍ വി.സി.സായൂജ് എന്ന കുട്ടാപ്പി (33), താമരശേരി കാരാടി പുല്ലോറയില്‍ ലെനിന്‍രാജ് (34), പെരുമ്പള്ളി പേട്ടയില്‍ സിറാജ് (28) എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്ക് താമരശേരിക്ക് സമീപം ഓടക്കുന്നില്‍ നിന്ന് പിടികൂടിയത്. കോഴിക്കോട് റൂറല്‍ എസ്പി ആര്‍. കറപ്പസാമിയുടെ മേല്‍ നോട്ടത്തിലുള്ള ഡാന്‍സഫ് സംഘവും താമരശേരി പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. വാടക മുറിയില്‍ മയക്കുമരുന്ന് ചില്ലറ വില്‍പനയ്ക്കായി പാക്ക് ചെയ്യുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. 22 ഗ്രാം എംഡിഎംഎ, ഇലക്‌ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് പാക്കിംഗ് കവറുകള്‍ എന്നിവ പ്രതികളില്‍ നിന്നും കണ്ടെടുത്തു.