കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയില്‍ ബേഡകം എസ്.ഐ പ്രദീഷിനെ കൈയേറ്റം ചെയ്യാൻ ശ്രമം. മദ്യ ലഹരിയില്‍ വാഹനമോടിച്ച് പിടിയിലായ പ്രതിയുമായി ബേഡകം ഇൻസ്പെക്ടര്‍ ദാമോദരനൊപ്പം ജില്ല ആശുപത്രിയില്‍ വൈദ്യ പരിശോധനക്കെത്തിച്ചപ്പോഴാണ് യുവാവ് കൈയേറ്റത്തിന് ശ്രമിച്ചത്.ആശുപത്രിയില്‍ വെച്ച് എസ്.ഐയെ പിടിച്ച് തള്ളുകയും അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് കരിവേടകം ചാടകത്ത് സ്വദേശി നോബിൻ അഗസ്റ്റിനെതിരെ കേസെടുത്ത് ബേഡകം പൊലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് കുറ്റിക്കോല്‍ ചാടകത്ത് വെച്ചാണ് യുവാവ് മദ്യ ലഹരിയില്‍ സ്കൂട്ടര്‍ ഓടിച്ച് പിടിയിലായത്.