(അജിത് കുമാർ. ഡി )
അനന്തപുരിയുടെ ഹൃദയഭാഗത്തു ഏവർക്കും നാണക്കേടായി ഒരു ഹാൾ ഉണ്ട്. അതാണ് കോട്ടക്കകം പ്രിയദർശിനി ഹാൾ. വർഷങ്ങൾ പഴക്കം ഉള്ളതും, പഴമയുടെ കാലഘട്ട ത്തിന്റെ സ്മരണകൾ അയവിറക്കി ഒരു മുത്തശ്ശി ഹാൾ ആണിത്. അകത്തേക്ക് കയറി മുകളിലോട്ടു നോക്കിയാൽ ആർക്കും മരണ ഭയം ഉളവാകും. പൊട്ടി പൊളിഞ്ഞ സീലിംഗുകൾ, എപ്പോൾ വേണം എങ്കിലും ഇളകി വീഴാൻ സാധ്യത. കസേരകളോ ഒടിഞ്ഞതും, കീറിയതും ആയവ. എന്തിനേറെ ഒരു ശ് മ ശാന അന്തരീക്ഷം. ആരും തിരിഞ്ഞു നോക്കാതെ തികച്ചും അവഗണനയോട് കൂടിയ ഒരു കെട്ടിടം. സർക്കാർ ഇടപെട്ടു ഈ ചരിത്രം ഉറങ്ങുന്നപ്രിയദർശിനി ഹാളിന് ശാപമോക്ഷം എന്ന് ലഭിക്കും എന്നുള്ള ചിന്തയിൽ ആണ്.